മലയാള സിനിമ സെറ്റിൽ കാരവാനിൽ ഒളിക്യാമറ; നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി: രാധിക ശരത് കുമാർ

single-img
31 August 2024

മലയാള സിനിമ യുടെ ഒരു ലൊക്കേഷനിൽ താൻ കണ്ട ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി പ്രശസ്ത തമിഴ് നടി രാധിക ശരത് കുമാർ. ഒരു മലയാള സിനിമയുടെ ലൊക്കേഷനിൽ കാരവാനിൽ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പുരുഷന്മാർ അത് ആസ്വദിക്കുന്നത് കണ്ടെന്നാണ് രാധിക ശരത് കുമാർ പറഞ്ഞത് .

ഇത്തരത്തിൽ നടിമാരുടെ ദൃശ്യങ്ങളടങ്ങിയ ഫോൾഡറുകൾ പോലുമുണ്ടെന്നാണ് അവരുടെ വെളിപ്പെടുത്തൽ. ഒരുമിച്ചു വട്ടംകൂടിയിരുന്ന് പുരുഷന്മാർ കാരവാനിനകത്തെ നടിമാരുടെ നഗ്നദൃശ്യങ്ങൾ ആസ്വദിക്കുന്നത് കണ്ടതോടെ താൻ ഇതിനെതിരെ ശക്തമായി പ്രതികരിച്ചെന്ന് രാധിക പറയുന്നു.

ചെരിപ്പൂരി അടിക്കുമെന്ന് വരെ അവരോട് പറഞ്ഞു. അതിനുശേഷം ഭയം കാരണം നടി കാരവൻ ഉപയോഗിച്ചില്ല. ഹോട്ടലിൽ പോയാണ് അവർ വസ്ത്രം മാറിയതെന്നും രാധിക ഒരു ചാനലിനോട് പറഞ്ഞു.

അതേസമയം,രാധിക ശരത് കുമാർ മലയാളത്തിൽ അടുത്തകാലത്തായി അഭിനയിച്ചത് നാല് സിനിമകളിലാണ്. ദിലീപ് നായനായ രാമലീല, പവി കെയർ ടേക്കർ, മോഹൻലാലിന്റെ ഇട്ടിമാണി മേഡ് ഇൻ ചൈന, ദി ഗാംബിനോസ് എന്നിവയാണ് ഇവ.