നിലയ്ക്കല്‍ മുതല്‍ പമ്ബ വരെ റോഡരികില്‍ പാര്‍ക്കിങ് വിലക്കി ഹൈക്കോടതി

29 November 2022

കൊച്ചി: ശബരിമലയില്‍ നിലയ്ക്കല്‍ മുതല്‍ പമ്ബ വരെ റോഡരികില്‍ പാര്‍ക്കിങ് വിലക്കി ഹൈക്കോടതി ഉത്തരവ്. പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി.
കഴിഞ്ഞ തീര്‍ഥാടനകാലത്തും ഹൈക്കോടതി സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവെന്നും ഇക്കാര്യം പൊലീസ് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. പാര്‍ക്കിങ് വിലക്ക് നടപ്പാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വെള്ളിയാഴ്ച ദേവസ്വം സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിക്കണം.