പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
19 December 2022

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. അടുത്ത മാസത്തിനകം സ്വത്തു കണ്ടുകെട്ടല്‍ അടക്കം പൂര്‍ത്തിയാക്കണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി.

ഇത് സാധാരണ കേസല്ലെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്ബ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിച്ചത് നിസ്സാരമായി കാണാനാകില്ല. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അന്ന് ആഭ്യന്തര സെക്രട്ടറി കോടതിയില്‍ നേരിട്ടു ഹാജരാകാനും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതികളുടെ സ്വത്തുക്കല്‍ കണ്ടുകെട്ടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.