ഇല്ലാത്ത പദ്ധതിയുടെ പേരില്‍ ഇത്രയധികം പണം ചെലവാക്കിയത് എന്തിന്; സിൽവർ ലൈനിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതിയുടെ ഡിപിആര്‍തയ്യാറാക്കുന്നതിന് മുൻപ് എന്തിന് സാമൂഹികാഘാത പഠനം നടത്തുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു.
ഇല്ലാത്ത ഒരു പദ്ധതിക്ക് എല്ലാവരും തെരുവില്‍ നാടകം കളിക്കുകയാണെന്ന് പരിഹസിച്ച കോടതി, പദ്ധതിയുടെ പേരില്‍ ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണെന്നും ചോദിച്ചു. പദ്ധതി ഇപ്പോഴും തുടങ്ങിയ ഇടത്തുതന്നെയാണ്നിൽക്കുന്നതെന്നും ചോദ്യങ്ങള്‍ ചോദിക്കുന്ന തന്നെ സര്‍ക്കാര്‍ ശത്രുവായി കാണുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കാൻ ജിയോ ടാഗിംഗ് മതിയെന്നതിന്റെ രേഖകള്‍ എവിടെയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. അതേപോലെതന്നെ മഞ്ഞക്കല്ലുമായി ആരൊക്കൊയോ വീട്ടിലേക്ക് കയറിവരുന്നത് എന്തിനെന്നും കോടതി ചോദിച്ചു. സര്‍വേ നടന്ന പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായി എന്നും കോടതി ചൂണ്ടിക്കാട്ടി.