കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം; വിഡി സതീശന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

15 January 2024

സംസ്ഥാന സർക്കാരിന്റെ കെഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം അആവശ്യപ്പെട്ടുകൊണ്ട് ഹർജി നൽകിയ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. 2019ൽ കൈക്കൊണ്ട തീരുമാനത്തെ 2024 ൽ ചോദ്യം ചെയ്യുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഹർജിയിൽ പൊതുതാത്പര്യം ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇതിനെ തുടർന്ന് സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം തെളിവുകൾ കോടതിയിൽ ഹാജരാക്കാമെന്ന് സതീശൻ അറിയിച്ചപ്പോൾ റിപ്പോർട്ട് ലഭിച്ചിട്ട് കോടതിയെ സമീപിച്ചാൽ പോരായിരുന്നോയെന്ന് ജസ്റ്റlസ് വി.ജി അരുൺ ചോദിച്ചു. പൊതു താത്പര്യമല്ല, പബ്ലിസ്റ്റിറ്റി താത്പര്യമാണുള്ളതെന്ന് കോടതി കുറ്റപ്പെടുത്തി. അതേസമയം സി.എ.ജി യുടേത് റിപ്പോർട്ടല്ല, നിരീക്ഷണമെന്ന് എ.ജി മറുപടി നൽകി. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. എതിർ കക്ഷികൾക്ക് നോട്ടീസ് ഇല്ല.