ബലാത്സംഗക്കേസ്; ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതിക്ക് ജാമ്യം നൽകി കർണാടക ഹൈക്കോടതി

19 June 2024

ബലാത്സംഗക്കേസിൽ ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി പ്രതിയായ 23കാരന് കര്‍ണാടക ഹൈക്കോടതി ജാമ്യം നൽകി . പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞ പിന്നാലെയാണ് വിവാഹം നടത്തുന്നത് . 15 ദിവസത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതംനൽകുകയായിരുന്നു.
ഇരു കുടുംബങ്ങളിലെയും മാതാപിതാക്കള്‍ക്ക് വിവാഹം നടത്താന്‍ താല്‍പ്പര്യമുള്ളതിനാല്‍ തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം നാഗപ്രസന്ന ജാമ്യം നൽകിയുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അമ്മയെ പിന്തുണയ്ക്കുകയുമാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.