ജിഷാ വധക്കേസ് അറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസുകളിൽ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു

single-img
16 May 2023

സംസ്ഥാനത്താകെ വലിയ രീതിയിൽ വിവാദവും കോളിളക്കുവുമുണ്ടാക്കിയ ജിഷാ വധക്കേസിലും അറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലും പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു. ആറ്റിങ്ങള്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്‌ളാം എന്നിവരുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനുവേണ്ടി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ പരിശോധിക്കും. പ്രതികളുടെ സാമൂഹ്യ പശ്ചാത്തലമാണോ കുറ്റകൃത്യങ്ങളിലേക്ക് ഇവരെ നയിച്ചത് .ഇതിന് മുമ്പ് അവര്‍ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ ജയില്‍ ഈ പ്രതികളുടെ പെരുമാറ്റവും, സമീപനവും, മാനസികനിലയും, തുടങ്ങിയ കാര്യങ്ങളെക്കുച്ചാണ് കോടതി പരിശോധിക്കുന്നത്.

ഇവയ്ക്ക് പുറമെ ഇവരുടെ ജയിലിലെ പെരുമാറ്റത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഹൈക്കോടതി ജയില്‍ ഡി ജി പിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംസ്ഥാനത്തിൽ ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്.

സാധാരണ രീതിയിൽ വധശിക്ഷ പോലുള്ള ശിക്ഷകള്‍ വിധിക്കുമ്പോള്‍ പ്രതികളുടെ മറ്റു പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റ് ഈ ഉത്തരവ് നല്‍കിയത്. നേരത്തെ പ്രതികളുടെ അഭിഭാഷകരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.