സർക്കാർ ഗവർണർ ഏറ്റുമുട്ടലിൽ ഗവർണർക്ക് വൻ തിരിച്ചടി. കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
24 March 2023
കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന ഹര്‍ജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.
സെനറ്റിലെ 15 അംഗങ്ങളെ ആണ് ഗവർണർ പുറത്താക്കിയത്. സെനറ്റ് യോഗത്തിൽ പങ്കെടുക്കാതെ നിന്ന 15 ഇടതുപക്ഷ അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവർണർ പുറത്താകിയത്. പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിറക്കാൻ വി.സി. വിസമ്മതിച്ചപ്പോൾ ഗവർണർ രാജ്ഭവൻ സെക്രട്ടറിയെ കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.