മകനും മരുമകളും കൈക്കലാക്കിയ ഫ്ളാറ്റ് 88വയസ്സുകാരിയായ അമ്മയ്ക്ക് തിരികെ നല്‍കാന്‍ വിധിച്ച് ഹൈക്കോടതി
30 October 2022
മുംബൈ: മകനും മരുമകളും കൈക്കലാക്കിയ ഫ്ളാറ്റ് 88വയസ്സുകാരിയായ അമ്മയ്ക്ക് തിരികെ നല്‍കാന്‍ വിധിച്ച് ബോംബെ ഹൈക്കോടതി.
62വയസ്സുകാരന്‍ മകനും 60വയസ്സുകാരി ഭാര്യയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം ഭാര്യയ്ക്കു ലഭിച്ച ഫ്ളാറ്റില്‍ മക്കള്‍ക്ക് അവകാശമില്ലെന്ന് പറഞ്ഞ കോടതി, അവകാശം തെളിയിക്കുന്ന രേഖകളൊന്നും മകനു ഹാജരാക്കാനായില്ലെന്നും വ്യക്തമാക്കി.
ഭര്‍ത്താവ് വാങ്ങിയ ഫ്ളാറ്റ് അദ്ദേഹത്തിന്റെ മരണശേഷം നോമിനേഷന്‍ രേഖകള്‍ പ്രകാരം വയോധികയുടെ പേരിലേക്ക് മാറ്റിയിരുന്നു. മകനും മരുമകളും നിരന്തരം ശല്യപ്പെടുത്തുകയും അമ്മയെ ഫ്ളാറ്റില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ട്രൈബ്യൂണല്‍ അമ്മയ്ക്ക് അനുകൂലമായി വിധിച്ചു. ഇതിനെതിരെയാണ് മകനും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്