ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

13 April 2023

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദമായ ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ഇ ഡി എടുത്ത കേസില്‍ എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സിംഗിള്‍ ബെഞ്ച് വിളിച്ചുവരുത്തിയിരുന്നു.
ഈ രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് ശിവശങ്കറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. കേസിലെ കള്ളപ്പണ ഇടപാട് സ്‌പോണ്‍സേര്‍ഡ് തീവ്രവാദമാണെന്ന് ഇഡി നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിതിന്റെ സൂത്രധാരനെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിക്കുകയുണ്ടായി.