വെള്ളാപ്പള്ളി നടേശനെതിരായ അറസ്റ്റ് വാറണ്ടിന് ഹൈക്കോടതിയുടെ സ്റ്റേ

single-img
17 August 2024

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു.കൊല്ലം നെടുങ്കണ്ട എസ്എൻ ട്രെയിനിങ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. ആർ.പ്രവീണിനെതിരായ കുറ്റാരോപണ മെമ്മോയും സസ്‌പെൻഷൻ ഉത്തരവും മറ്റു ശിക്ഷണ നടപടികളും റദ്ദാക്കി തിരികെ സർവീസിൽ പ്രവേശിപ്പിക്കണമെന്ന് അപ്പലറ്റ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.

പക്ഷെ ഈ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് എസ്എൻ ട്രസ്റ്റ് കോളജ് മാനേജർ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഉത്തരവിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ച് അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്തത്.