പരിസ്ഥിതി ആഘാതങ്ങള്‍ ഇല്ലാതെയും ഹൈസ്പീഡ് റെയില്‍വേ നിർമ്മിക്കാം: ഇ ശ്രീധരൻ
കേരളത്തിൽ ഹൈസ്പീഡ് അല്ലെങ്കില്‍ സെമി സ്പീഡ് റെയില്‍വേ ലൈനിലാണ് കേരളത്തിന്റെ റെയില്‍ഭാവിയെന്ന് ഇ ശ്രീധരന്‍. കൂടുതലായി സ്ഥലം എടുക്കാതെയും പരിസ്ഥിതി ആഘാതങ്ങള്‍ ഇല്ലാതെയും ഇത് നിര്‍മിക്കാം. സെമി സ്പീഡ് ട്രെയിന്‍ തുടങ്ങിയാലും പിന്നീട് അത് ബുള്ളറ്റ് ട്രെയിനായി മാറ്റാനുള്ള സംവിധാനമുണ്ടാകുമെന്നും ശ്രീധരന്‍ പറഞ്ഞു.
ഇ ശ്രീധരന്റെ വാക്കുകൾ: ”തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഒരു ഹൈസ്പീഡ് അല്ലെങ്കില്‍ സെമി സ്പീഡ് റെയില്‍വേ ലൈനിലാണ് കേരളത്തിന്റെ റെയില്‍ഭാവി. അധികം സ്ഥലം എടുക്കാതെയും പരിസ്ഥിതി ആഘാതങ്ങള്‍ ഇല്ലാതെയും ഇത് നിര്‍മിക്കാം.
ഭാവിയില്‍ ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ ആവശ്യമാണ്. സെമി സ്പീഡ് ട്രെയിന്‍ തുടങ്ങിയാലും പിന്നീട് അത് ബുള്ളറ്റ് ട്രെയിനായി മാറ്റാനുള്ള സംവിധാനമുണ്ടാകും. ചെറുദൂരയാത്രയ്ക്ക് മെമു ഇലക്ട്രിക് ട്രെയിനുകളാണ് ഉചിതം. പക്ഷെ വണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ലൈന്‍ ശേഷി ഇല്ല. ഓട്ടോമാറ്റിക് സിഗ്നലിംഗ് വിത്ത് ഹൈസേഫ്റ്റി സ്റ്റാന്‍ഡേഡാണ് പരിഹാരം. വലിയ ചെലവില്ലാതെ ഇത് ചെയ്യാം. മതിയായ സാങ്കേതിക പരിജ്ഞാനം ഇവിടെയുണ്ട്.”