ഹിജാബ് നിരോധനം ന്യൂനപക്ഷങ്ങൾ രണ്ടാം പൗരൻ എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗം: മുഖ്യമന്ത്രി
18 September 2022
കർണാടകയിൽ ഉയർന്ന ഹിജാബ് നോരോധനത്തെ സംബന്ധിച്ച നടപടികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിൽ വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ട് നിന്നെന്നെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങൾ രണ്ടാം പൗരൻ എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതുപോലെ നേട്ടത്തിനായി ഭീതിതമായ അന്തരീക്ഷം രാജ്യമാകെ ഉണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. മുസ്ലീം സമുദായത്തെകുറിച്ച് ഭീതിപരത്താൻ ശ്രമിക്കുന്നു. ലൗജിഹാദ് ഉൾപ്പെടെ സംഘപരിവാർ പണപ്പുരയിൽ നിന്ന് ഉയരുന്നു. പോപ്പുലർഫ്രണ്ട്, എസ്‍ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നീക്കങ്ങൾ സംഘപരിവാറിന്റെഭിന്നിപ്പിക്കൽ നീക്കങ്ങൾക്ക് ഗുണമാകുന്നു.
ന്യൂനപക്ഷ വർഗീയതും പരസ്പരപുരകമാണെന്നും മത വർഗീയ ശക്തികൾ ദേശീയതയുടെ മൂടുപടം അണിയുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.