കർണാടകയിലെ ഹിജാബ് നിരോധനം പിൻവലിക്കും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

single-img
22 December 2023

കർണാടകയിലെ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സുപ്രധാന പ്രഖ്യാപനം . സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ധരിക്കാം. വസ്ത്രവും ഭക്ഷണവും വ്യക്തിപരമായ കാര്യങ്ങളാണ്. നിരോധന ഉത്തരവ് പിൻവലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും സിദ്ധരാമയ്യ പറഞ്ഞു.

2022ൽ അന്നത്തെ ബിജെപി സർക്കാരാണ് കർണാടകയിൽ ഹിജാബ് നിരോധനം കൊണ്ടുവന്നത്. ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഹിജാബ് നിരോധനം പിൻവലിക്കാൻ ഞാൻ നിർദ്ദേശം നൽകി. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും പുരോ​ഗമനം ലക്ഷ്യം എന്ന പ്രധാനമന്ത്രിയുടെ വാ​ഗ്ദാനം തട്ടിപ്പാണ്. ബിജെപി വസ്ത്രത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണ്. സിദ്ധരാമയ്യ പറഞ്ഞു.