പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആയി ഉയർത്തി ഹിമാചൽ

single-img
28 August 2024

പെൺകുട്ടികളുടെ വിവാഹപ്രായം ഇപ്പോഴുണ്ടായിരുന്ന 18 ൽ നിന്നും 21 ആയി ഉയർത്തി ഹിമാചൽ പ്രദേശ്. വിവാഹം ചെയ്യാനുള്ള പ്രായം ഉയർത്താനുള്ള ബിൽ സംസ്ഥാന നിയമസഭ അംഗീകരിച്ചു. ലിംഗസമത്വത്തെയും പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുകയാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.

നിയമസഭാ പാസാക്കിയതിനെ തുടർന്ന് ബിൽ ഗവർണറുടെ അംഗീകാരത്തിനായി അയക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ധനി റാം ഷാൻഡിൽ പറഞ്ഞു. ആരോഗ്യ സാമൂഹിക നീതി, വനിതാ ശാക്തീകരണ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

‘പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസാണ്, ഈ തീരുമാനം പെൺകുട്ടികളുടെ ആരോഗ്യത്തിനെയും അവരുടെ വിദ്യാഭ്യാസത്തെയും ബാധിക്കു’മെന്ന് ആരോഗ്യമന്ത്രി ധനി റാം ഷാൻഡിൽ പറയുന്നു.