ബോക്സ്ഓഫീസിൽ ആർആർആറിനെ മറികടന്ന് കൽക്കി ഹിന്ദി പതിപ്പ്

single-img
22 July 2024

പ്രഭാസ് നായകനായ ഏറ്റവും പുതിയ സിനിമ ക;കൽക്കിയുടെ ഒരു ബോക്സ് ഓഫീസ് കണക്ക് ലോക ശ്രദ്ധ നേടുകയാണ്. സിനിമയുടെ ഹിന്ദി പതിപ്പ് നേടിയ കളക്ഷനാണ് വാർത്തയാവുന്നത്. എസ് എസ് രാജമൗലി തന്നെ സംവിധാനം ചെയ്ത ആർആർആറിനെ മറികടന്ന് കൽക്കി തെന്നിന്ത്യൻ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകൾ നേടുന്ന കളക്ഷനിൽ മൂന്നാം സ്ഥാനത്ത് എത്തി . ഹിന്ദി പതിപ്പ് 24 ദിവസം കൊണ്ട് 271 കോടി ആയിരുന്നു നേടിയത്. ഞായറാഴ്ച കൂടി പിന്നിട്ടതോടെ ആർആർആറിനെ മറികടന്നു ചിത്രം മുന്നോട്ടു പോകുകയാണ്.

അതേസമയം, ആർആർആറിൻറെ ഹിന്ദി പതിപ്പിൻറെ നേട്ടം 272.80 കോടി ആയിരുന്നു. ഈ ലിസ്റ്റിൽ ഒന്നാമത് ഒരു രാജമൗലി ചിത്രം തന്നെയാണ്. ബാഹുബലി 2 ആണ് അത്. ബാഹുബലി 2 ൻറെ ഹിന്ദി പതിപ്പ് നേടിയ നെറ്റ് കളക്ഷൻ 511 കോടിയാണ്. യഷ് നായകനായ പാൻ ഇന്ത്യൻ കന്നഡ ചിത്രം കെജിഎഫ് 2 ആണ് രണ്ടാം സ്ഥാനത്ത്. കെജിഎഫ് 2 ഹിന്ദി പതിപ്പിൻറെ നേട്ടം 435 കോടിയാണ്.