ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് ഉടന്‍ വേണം; ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നും ഐഎംഎ അറിയിച്ചു

single-img
11 May 2023

സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ. മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.

ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രി അനുഭാവ പൂര്‍വം കേട്ടെന്നും ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നും ഐഎംഎ അറിയിച്ചു.

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ്, ആശുപത്രികള്‍ സംരക്ഷണ മേഖലകളാക്കല്‍ എന്നിവയില്‍ കൃത്യമായ തീരുമാനമില്ലാതെ നിലപാടില്‍ നിന്ന് പിന്തിരിയേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഡോക്ടര്‍മാരുടെ സംഘടനകള്‍. സംസ്ഥാന വ്യാപക സമരത്തിന്‍റെ ഭാദമായി ഐഎംഎയുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിലേക്കും ഇന്ന് മാര്‍ച്ച്‌ നടക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഇന്നും ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കും. അത്യാഹിത വിഭാഗങ്ങള്‍, ഐസിയു, ലേബര്‍ റൂമുകളില്‍ സമരം ഉണ്ടാവില്ല. പണിമുടക്ക് ശക്തമായാല്‍ ഒപികള്‍ സ്തംഭിക്കാനാണ് സാധ്യത. മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും സമരത്തിനൊപ്പമാണെന്ന നിലപാടിലാണ്.