വായനാദിനം; ഹോസ്റ്റ് ഡൈം ഡാറ്റാ സെന്റർ സർവീസസ് പുസ്തകങ്ങൾ കൈമാറി

single-img
19 June 2024

കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനുമായി ടെക്‌നോ പാർക്കിലെ കമ്പനിയായ ഹോസ്റ്റ് ഡൈം ഡാറ്റാ സെന്റർ സർവീസസ് വായനാദിനത്തോടനുബന്ധിച്ചു ജോൺ 19 ന് വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ശ്രീകാര്യം ഗവണ്മെന്റ് ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസ് സിന്ധുവിന്റെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ വായനാവേദിയിൽ വെച്ച് കൈമാറി .

അക്കാദമികവും മാനസികവും വ്യക്തിപരവുമായ വളർച്ചയ്ക്ക് ഈ പുസ്തക ശേഖരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു . ഇന്നത്തെ കുട്ടികൾ നാളെയുടെ വാഗ്ദാനമാണ് . അതുകൊണ്ടുതന്നെ വായിച്ചു വളരുക എന്ന സന്ദേശമാണ് ഈ ഉദ്യമത്തിന് ആധാരം .