4000 രൂപ കൈക്കൂലി വാങ്ങിയപ്പോൾ പിടിയിലായി; പരിശോധയിൽ ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണറുടെ വീട്ടില്‍ മുറി നിറയെ നോട്ടുകെട്ടുകള്‍

single-img
19 May 2023

കൈക്കൂലി വാങ്ങുന്നതിനിടെ അസമിലെ ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ പിടിയിലായി. അസം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ മീനാക്ഷി കക്കട്ടി കാലിതയാണ് അറസ്റ്റിലായത്. ഒരു വ്യക്തിയിൽ നിന്നും 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മീനാക്ഷിയെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്.

ജിഎസ്ടിയുടെ ഓണ്‍ലൈന്‍ ഫംഗ്ഷന്‍സ് റീ ആക്ടിവേറ്റ് ചെയ്യുന്നതിനായാണ് ഇവര്‍ പരാതിക്കാരനോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നാലെ പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റിനു ശേഷം അസിസ്റ്റന്റ് ടാക്‌സ് കമ്മീഷണറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 65 ലക്ഷത്തിലേറെ രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു.

65,37,500 രൂപയുടെ കറന്‍സി നോട്ടുകളാണ് പിടിച്ചെടുത്തത്. ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ മീനാക്ഷി കാലിതയ്‌ക്കെതിരെ കേസെടുത്തു.