ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി; ആന്ധ്രാസ്വദേശി ഹൗസ് ബോട്ട് തകര്‍ന്ന് മുങ്ങിമരിച്ചു

single-img
29 December 2022

ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി ഒരു മരണം. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്.

ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ നാല് പേരായിരുന്നു ഹൗസ് ബോട്ടിലുണ്ടായിരുന്നത്. ആന്ധ്രാസ്വദേശിയായ രാമചന്ദ്ര റെഡ്ഡിയാണ് ഹൗസ് ബോട്ട് തകര്‍ന്ന് മുങ്ങിമരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റു മൂന്ന് ആന്ധ്രാസ്വദേശികളേയും ഒരു ജീവനക്കാരനേയും മറ്റു ഹൗസ് ബോട്ടുകളിലെ ജീവനക്കാര്‍ മുങ്ങിത്താഴും മുന്‍പ് പുറത്തേക്ക് എത്തിച്ചു. ഹൗസ് ബോട്ടിന്‍്റെ അടിത്തട്ടിലെ പലക തകര്‍ന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. കുതിരപ്പന്തി സ്വദേശി മില്‍ട്ടന്‍്റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓര്‍ക്കിഡ് എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത് എന്നാണ് വിവരം. സുനന്ദന്‍ എന്ന ഹൗസ് ബോട്ട് ജീവനക്കാരനാണ് സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്നത്