തിരുവനന്തപുരത്ത് വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍
15 May 2023
തിരുവനന്തപുരത്ത് വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയെ (65) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. കൊലപാതകമാണോ എന്ന് പരിശോധിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മദ്യപാനിയായ മകന്‍ ബിജുവും ലീലയുമായി ഏതാനും ദിവസം മുമ്ബ് വീട്ടില്‍ വഴക്കുണ്ടായിരുന്നു. പോക്സോ കേസില്‍ അറസ്റ്റിലായ ബിജു ഒരാഴ്ച മുമ്ബാണ് പുറത്തിറങ്ങിയത്.