തന്റെ തായ്‌ലാന്‍ഡ് സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ അമിത് ഷാ അറിഞ്ഞതെങ്ങനെ; ചോദ്യവുമായി പ്രിയങ്ക ഗാന്ധി
താൻ തായ്‌ലൻഡ് സന്ദർശിച്ചതിന്റെ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിഞ്ഞതെങ്ങനെയെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അമിത് ഷാ രാജ്യത്തെ വനിതകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
അമിത് ഷാ ആര് എന്ത് എപ്പോള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ണുനട്ടിരിക്കുകയാണ്, പ്രത്യേകിച്ചും സ്ത്രീകള്‍. ഏതാനും ദിവസം മുമ്പ് ഞാന്‍ തായ്‌ലാന്‍ഡില്‍ എന്റെ മകളെ കാണാന്‍ പോയി. പക്ഷെ അതിനെ ഒരു തിരഞ്ഞെടുപ്പ് കൂടിക്കാഴ്ചയായാണ് അമിത് ഷാ വിശദീകരിച്ചത്.
ഞാന്‍ തായ്‌ലാന്‍ഡിലേക്ക് പോയി. പക്ഷേ ഇത് എങ്ങനെ അറിഞ്ഞെന്ന് അദ്ദേഹം പറയുമോ? എല്ലാ വിവരങ്ങളും കൈവശമുള്ളപ്പോള്‍ അമിത് ഷാ എന്തിനാണ് കള്ളം പറയുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. അതേസമയം നേരത്തെ കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനം അമിത് ഷാ ഉയര്‍ത്തിയിരുന്നു.