കൂട്ട രാജിയാൽ നടത്തിയത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടം; എത്ര ഭീരുക്കളാണ് ഇവര്‍: പാർവതി തിരുവോത്ത്
മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നിലവിലെ ഭരണ സമിതിയിൽ നിന്നുള്ള ഭാരവാഹികളുടെ കൂട്ടരാജിയില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. എത്ര ഭീരുക്കളാണ് ഇവര്‍ എന്നാണ് തനിക്ക് ആ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് പാര്‍വതി പറയുന്നു .
ഈ കാര്യത്തിൽ മാധ്യമങ്ങളോട് ഉൾപ്പെടെ ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട സ്ഥാനത്തിരുന്നവരാണ് ഇവരെന്നും ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് രാജിയെന്നും പാര്‍വതി അഭിപ്രായപ്പെട്ടു . സ്ത്രീകള്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നയിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അംഗങ്ങളെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിക്കാത്ത അസോസിയേഷനില്‍ നിന്ന് സന്തോഷത്തോടെയാണ് രാജിവച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാരും മറ്റ് സംവിധാനങ്ങളുമായി ചേര്‍ന്ന് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ശ്രമം അവര്‍ നടത്തിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു.
അതേസമയം, ഇതേ കമ്മിറ്റി തന്നെയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നത്. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പുറത്തുവരുന്നതുവരെ ഇത്തരം സംഭവങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ഇല്ലെന്ന് അവകാശപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണിത് – പാര്‍വതി കൂട്ടിച്ചേർത്തു.