എന്തും സംഭവിക്കാവുന്ന അവസ്ഥ; രാഹുലിന്റെ ജീവൻ വെച്ച് കളിക്കാൻ സർക്കാരിനെങ്ങനെ കഴിഞ്ഞു: ചാണ്ടി ഉമ്മൻ

single-img
27 January 2023

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ കാശ്മീരിലെ സുരക്ഷാ വീഴ്ചയിൽ ജമ്മുകശ്മീർ പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ.

‘രാഹുലിന്റെ ജീവൻ വെച്ച് കളിക്കാൻ സർക്കാരിനെങ്ങനെ കഴിഞ്ഞുവെന്ന് ചാണ്ടി ഉമ്മൻ ഒരു ചാനൽ ചർച്ചയിൽ ചോദിച്ചു. ജോഡോ യാത്രയിലേക്ക് ആയിരക്കണക്കിന് ആളുകളെത്തിയ സമയത്താണ് ജമ്മു കശ്മീർ പൊലീസ് പിൻമാറിയത്. അപ്പോൾ രാഹുലിന് ചുറ്റും ആളുകൾ കൂടി. എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നുവെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ചുള്ള കളിക്ക് എങ്ങനെയാണ് സർക്കാർ തയ്യാറായത്. രാഹുൽ ഗാന്ധി യാത്രയുമായി മുന്നോട്ട് പോകുമ്പോൾ, ആർക്കാണ് ഭയം. പൊലീസ് പിൻമാറ്റം ആരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും സുരക്ഷ ഉണ്ടെങ്കിൽ മാത്രമേ യാത്ര മുന്നോട്ട് പോകാൻ കഴിയൂവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.