ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാന്‍ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണ്; യെച്ചൂരിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍
തിരുവനന്തപുരം:യെച്ചൂരി ഒരേ സമയം കോണ്‍ഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും ജനറല്‍ സെക്രട്ടറി ആണെന്ന ജയറാം രമേശിന്‍റെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത് .
കോണ്‍ഗ്രസ്സില്‍ സിപിഎമ്മില്‍ ഉള്ളതിനേക്കാള്‍ സ്വാധീനം യെച്ചൂരിക്കുണ്ടെന്നും ജയറാം രമേശ് ആര്‍ എസി പി ദേശീയ സമ്മേളന വേദിയില്‍ പ്രസംഗിച്ചിരുന്നു . ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാന്‍ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണെന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു,
സന്ദീപ് വാര്യർ പോസ്റ്റിന്റെ പൂർണരൂപം
ഇനിയും എന്തിനാണ് ഈ സതീശനും സുധാകരനുമൊക്കെ ഇവിടെ കിടന്ന് പിണറായിക്കെതിരെ ബോഡി വിത്ത് മസില്‍ ഷോ കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല . ഹൈക്കമാന്റിന് നിങ്ങളെയല്ല സിപിഎം ജനറല്‍ സെക്രട്ടറിയെ ആണ് വിശ്വാസം . കോണ്‍ഗ്രസ് ചെന്ന് പെട്ട ഒരവസ്ഥ നോക്കൂ . തമിഴ്‌നാട്ടില്‍ രാജീവ് വധത്തിന് ഉത്തരവാദികളായ തീവ്രവാദികള്‍ സഖ്യ കക്ഷിയായ തീമൂക്കയുടെ സഹായത്തോടെ പുറത്തിറങ്ങി നടക്കാന്‍ പോകുന്നു . ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നില്ല . തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് പോലും ദേശീയ നേതാക്കളില്ല . കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിശബ്ദ പ്രചാരണത്തിലാണത്രെ . കോണ്‍ഗ്രസ്സിനെ അറിയാവുന്ന ആരെങ്കിലും ഇത് വിശ്വസിക്കുമോ ? അങ്ങനെ അതീവ രഹസ്യമായി താഴെ തലത്തില്‍ പ്ലാനിങ് നടത്തി പ്രചാരണം നടത്താനുള്ള ഇന്‍ഫ്രാസ്റ്റക്ചര്‍ കോണ്‍ഗ്രസ്സില്‍ അവശേഷിക്കുന്നുണ്ടോ ?
കോണ്‍ഗ്രസ്സ് ആകെപ്പാടെയുള്ളത് കേരളത്തിലാണ് . അപ്പോഴാണ് ജയറാം രമേശിനെ പോലെയുള്ള വാ പോയ കോടാലികള്‍ യെച്ചൂരിയെ കോണ്‍ഗ്രസ്സാക്കുന്നത് . ഇതിന്റെ അര്‍ത്ഥമെന്താണ് ? ഹൈക്കമാന്റ് ഉദ്ദേശിക്കുന്നത് വ്യക്തമാണ് . ” പിണറായിക്കെതിരെ കൂടുതല്‍ ഷോ ഒന്നും കാണിക്കാതെ സതീശന്‍ , സുധാകരന്‍ … ഗോ ടു യുവര്‍ ക്ലാസ്സെസ്” .