അമ്പലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ കൂറ്റൻ ഫ്ലെക്സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു

16 April 2024

ആലപ്പുഴ മണ്ഢലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിന്റെ കൂറ്റൻ ഫ്ലെക്സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു. അമ്പലപ്പുഴയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.വട്ടപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഇവിടെ യുഡിഎഫ് സംഘടിപ്പിച്ച തെരുവ് നാടക വേദിയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഫ്ലക്സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ടത് . അതേസമയം സ്വകാര്യ വ്യക്തിയുടെ കൂടെ സമ്മതത്തോടെയാണ് ഫ്ലക്സിന് തീയിട്ടത് എന്നാണ് വിവരം.