മരിച്ചുപോയ പിതാവിനെ പുനര്‍ ജീവിപ്പിക്കാനായി നരബലി;കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമം

12 November 2022

ന്യൂഡല്‍ഹി: കേരളത്തിലെ നരബലി വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിനു മുമ്ബുതന്നെ രാജ്യതലസ്ഥാനത്തും മനുഷ്യനെ ബലികൊടുക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്.
മരിച്ചുപോയ പിതാവിനെ പുനര്‍ ജീവിപ്പിക്കാനായി രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലി നല്‍കാനായിരുന്നു ശ്രമം. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി.
പിറ്റേന്ന് കുട്ടിയെ ബലി നല്‍കാനായിരുന്നു പദ്ധതിയെന്ന് യുവതി പൊലീസിനോടു സമ്മതിച്ചു. മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് താന്‍ നരബലി നടത്താന്‍ തീരുമാനിച്ചതെന്നാണ് യുവതി പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു