ക്യൂബയെ വിറപ്പിച്ച് ഇയാന്‍ ചുഴലിക്കാറ്റ്; വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു
ഹവാന: ക്യൂബയെ വിറപ്പിച്ച് ചുഴലിക്കാറ്റ്. ഇയാന്‍ ചുഴലിക്കാറ്റ് ക്യൂബയില്‍ ഉടനീളം വ്യാപിക്കുകയും തുടര്‍ന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പുകയില ഫാമുകളില്‍ ചിലത് നശിച്ചു. ക്യൂബയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളിലെ ഏകദേശം 1 ദശലക്ഷം ആളുകള്‍ക്ക് വൈദ്യുതി തുടക്കത്തില്‍ മുടങ്ങി. രാജ്യത്തെ 11 ദശലക്ഷം ആളുകള്‍ക്ക് രാത്രികാലങ്ങളില്‍ വൈദ്യുതി സേവനം ക്രമേണ പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ക്യൂബയിലെ ഇലക്‌ട്രിക് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിച്ചത് ക്യൂബയുടെ സമ്ബത് വ്യവസ്ഥയുടെ അടിത്തറയായ പുകയില വ്യവസായത്തെയാണ്. ഭൂരിഭാഗം പുകയിലത്തോട്ടങ്ങളും നശിച്ചു. ഒരു കോടിക്കുമേല്‍ ആളുകളാണ് വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നത്. ആള്‍നാശം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിക്കൂറില്‍ ഏകദേശം 209 കിലോമീറ്റര്‍ വേഗത്തിലാണ് ഇയാന്‍ വീശിയതെന്ന് യുഎസ് നാഷണല്‍ ഹുറികേന്‍ സെന്റര്‍ അറിയിച്ചു.
കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വീടുകളും കൃഷിയിടങ്ങളും നശിച്ചു. ആയിരക്കണക്കിനാളുകളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് ഇനിയും ലഭ്യമായിട്ടില്ല. സാമ്ബത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടിയ ക്യൂബയെ ചുഴലിക്കാറ്റ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ് ചെയ്തത്.