ഭർത്താവിനെ പീഡിപ്പിച്ചു;കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു; യുവതി അറസ്റ്റിൽ


യുപിയിലെ ബിജ്‌നോറിൽ ഭർത്താവിനെ പീഡിപ്പിക്കുകയും കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. ഭർത്താവ് നൽകിയ പരാതിയിന്മേലാണ് മെയ് 5 ന് മെഹർ ജഹാൻ എന്ന യുവതിയെ സിയോഹാര ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യ തനിക്ക് മയക്കുമരുന്ന് നൽകിയ ശേഷം കൈകാലുകൾ ബന്ധിക്കുകയും ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് കത്തിക്കുകയും ചെയ്തതായി ഭർത്താവ് മനൻ സെയ്ദി ആരോപിച്ചു. തെളിവിനായി വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഭർത്താവ് പോലീസിന് നൽകി.
ഈ ദൃശ്യങ്ങളിൽ മെഹർ ജഹാൻ തന്നെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകൾ കെട്ടുന്നതും നെഞ്ചിൽ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതും കാണാം. അതിനുശേഷം സിഗരറ്റ് ഉപയോഗിച്ച് ഭർത്താവിൻ്റെ ശരീരഭാഗങ്ങൾ കത്തിക്കുന്നത് വീഡിയോയിൽ കാണാം.
ഭാര്യ തന്നെ മദ്യം നൽകി പീഡിപ്പിക്കുകയും കൈകാലുകൾ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താൻ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നതായി മനൻ സെയ്ദി അവകാശപ്പെട്ടു. ഐപിസിയിലെ കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം മെഹർ ജഹാനെതിരെ പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു.