ഞാന്‍ സായ് പല്ലവിയുടെ വലിയൊരു ഫാൻ ; ഒരു നാള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു: മണിരത്‌നം
സായ് പല്ലവി, ശിവകാർത്തികേയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഏറ്റവും പുതിയ തമിഴ് സിനിമയാണ് അമരന്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സായ് പല്ലവി, ശിവകാര്‍ത്തികേയന്‍, ജി വി പ്രകാശ്, രാജ്കുമാര്‍ പെരിയസ്വാമി എന്നിവര്‍ പങ്കെടുത്തു.
ഇവിടേക്ക് സംവിധായകന്‍മാരായ മണിരത്‌നവും ലോകേഷ് കനകരാജും അതിഥികളായി എത്തിയിരുന്നു . ചടങ്ങില്‍ സംസാരിക്കവെ മണിരത്‌നം സായ് പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുകയാണ്.
‘ഞാന്‍ സായ് പല്ലവിയുടെ വലിയൊരു ഫാനാണ്. ഒരു ദിവസം നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, എന്നാണ് മണിരത്‌നം പറഞ്ഞത്. ഇതിന് സായ് പല്ലവി കൊടുത്ത മറുപടിയും രസകരമായിരുന്നു. ‘സിനിമയില്‍ വരുന്നതിന് മുമ്പ് എനിക്ക് സംവിധായകരുടെ പേരൊന്നും അറിയില്ലായിരുന്നു. പക്ഷെ മണിരത്‌നം എന്ന പേര് എനിക്ക് എന്നും പരിചിതമായിരുന്നു. തിരക്കഥയുടെയും കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഇത്ര ചൂസിയാകാന്‍ കാരണം അദ്ദേഹമാണ്’, എന്നാണ് സായ് പല്ലവി പറഞ്ഞത്.
അതിനു ശേഷം ശിവകാര്‍ത്തികേയനും സായ് പല്ലവിയെ കുറിച്ച് ചടങ്ങില്‍ സംസാരിക്കുകയുണ്ടായി. സിനിമയിലെ ഒരു ബ്രാന്‍ഡ് നെയിമാണ് സായ് പല്ലവിയെന്നും ‘സായ് പല്ലവിയെ പ്രേമത്തില്‍ കണ്ടപ്പോള്‍ എല്ലാവരെയും പോലെ ഞാനും മലര്‍ ടീച്ചറിന്റെ ആരാധകനായി’, എന്നുമാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്.