എനിക്ക് ഇടതുപക്ഷ ചിന്താഗതി; കേരളം ഇടതുപക്ഷ സ്വഭാവമുള്ള മണ്ണ്: വിഡി സതീശൻ
കേരളത്തിന്റേത് ഇടതുപക്ഷ സ്വഭാവമുള്ള മണ്ണാണെന്നും താന്‍ ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്ന് വിശ്വസിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സദാംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തിന്റെ ഭാഗമായി നടന്ന സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നുവി ഡി സതീശന്‍.
കേരളീയത്തിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ‘വായനയിലെ ഉന്മാദങ്ങള്‍’ എന്ന വിഷയത്തില്‍ എന്‍ ഇ സൂധീറുമായി നടന്ന സംവാദത്തിലാണ് വി ഡി സതീശന്റെ തുറന്നു പറച്ചില്‍. കേരളത്തിന് പുരോഗമന മനസാണെന്നും സതീശന്‍ സംവാദ പരിപാടിയില്‍ പറഞ്ഞു.
‘മലയാളത്തിലെ ആദ്യകാല എഴുത്തുകാരില്‍ പലരും ഇടതുപക്ഷ ചിന്താഗതിയുള്ളവരായിരുന്നു. മാര്‍ക്‌സിനെ വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പി ഗോവിന്ദന്‍ പിള്ള എന്‍ ഇ ബല്‍റാം അച്യുതമേനോന്‍ തുടങ്ങിയവരുടെ പുസ്തകങ്ങളെല്ലാം ആകര്‍ഷീയണമാണ്’- വി ഡി സതീശന്‍ പറഞ്ഞു.
‘ജനപക്ഷ ചിന്താഗതിയില്‍ ഉറച്ചു നിന്ന് ജീവിതം അനുഭവിക്കുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് കേരളം എപ്പോഴും ശ്രമിച്ചത്. ഭൂപരിഷ്‌കരണങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ട്’- അതേസമയം, കേരളീയം ദൂര്‍ത്താണ് ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞ വി ഡി സതീശന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിയമസഭയിലെ പുസ്തകോത്സവത്തില്‍ സജീവമായിരുന്നു. സംവാദത്തിന് ശേഷം പുസ്തകോത്സവ ചടങ്ങിലും പങ്കെടുത്തു.