ഞാനൊരു രാഷ്ട്രീയക്കാരിയല്ല; വിവരവും വിവേകവുമുള്ളയാളാണ്: കങ്കണ


താൻ ഒരിക്കലും രാഷ്ട്രീയത്തിന് യോഗ്യയല്ലെന്ന് ബോളിവുഡ് അഭിനേത്രിയും ചലച്ചിത്ര നിര്‍മ്മാതാവുമായ കങ്കണ റണാവത്ത്. പലരും രാഷ്ട്രീയത്തില്‍ ചേരാന്‍ തന്നോട് പലപ്പോഴും ആവശ്യപ്പെട്ടിരുന്നെങ്കിലും താനത് കൂട്ടാക്കിയില്ലെന്ന് കങ്കണ പറഞ്ഞു.
ഇന്ന് ഉര്‍ഫി ജാവേദിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയയായ ട്വീറ്ററിലൂടെയാണ് നടി പ്രതികരിച്ചത്. ‘ ഞാൻ ഒരു രാഷ്ട്രീയക്കാരിയല്ല. വിവരവും വിവേകവുമുള്ളയാളാണ്. എന്റെ വെളിച്ചത്തെ ഭയപ്പെടുന്നവരും വെറുക്കുന്നവരും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത് അവര്‍ക്കെന്റെ രാഷ്ട്രീയ ആശയങ്ങള്‍ ഇഷ്ടമല്ലെന്നാണ്. ഒരു ദിവസം കടന്നുപോകാന്‍ അങ്ങനെയെങ്കിലും ഇതവരെ സഹായികട്ടെ’, കങ്കണ ട്വിറ്ററില്‍ എഴുതി.
പക്ഷെ നേരത്തെ ഒരിക്കൽ രാഷ്ട്രീയ പ്രവേശനത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ തയാറാണ് എന്നായിരുന്നു കങ്കണ അപ്പോൾ പറഞ്ഞത്.