തിരൂർ സതീശൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ ഞാനല്ല: ശോഭ സുരേന്ദ്രൻ
കൊടകര കുഴൽപ്പണ ഇടപാടിൽ തിരൂർ സതീശൻ ബിജെപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ താനല്ലെന്ന് ശോഭ സുരേന്ദ്രൻ. സതീശന്റെ ആരോപണം വ്യാജമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഏത് സഹകരണ ബാങ്കിൽ നിന്നാണ് ലോൺ എടുത്തത് എന്ന് അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എന്ത് അടിസ്ഥാനത്തിലാണ് ശോഭ സുരേന്ദ്രനാണ് സതീശന്റെ പിന്നിലെന്ന് പറഞ്ഞതെന്ന് ശോഭ ചോദിച്ചു. ബിജെപി ഇറങ്ങിയതിന് ശേഷം എത്ര ലക്ഷം രൂപയാണ് സഹകരണ ബാങ്കിൽ അടച്ചു എന്നത് പരിശോധിക്കണം. പാലക്കാട് സീറ്റ് കിട്ടാത്ത ചില ആളുകൾ സതീശന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകാമെന്ന് ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞു. റേറ്റിങ്ങിനു വേണ്ടി മത്സരിക്കുന്ന ഒരു ചാനൽ സതിശന്റെ പിന്നിൽ താനാണെന്ന് അടി വരയിട്ടു പറഞ്ഞെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
രണ്ടു പുരുഷ അവതാരകയും ഒരു സ്ത്രീയും ഇരുന്നാണ് തനിക്ക് എതിരെ ചർച്ചചെയ്യുന്നതെന്ന് ശോഭ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാജമായ ആരോപണങ്ങൾ കെട്ടിവച്ച് തന്നെ വീട്ടിലേക്ക് വിടാനാണ് ശ്രമമെങ്കിൽ ആമുഖപടം ചീന്തിയെറിയുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. പി പി ദിവ്യ ഇറങ്ങി വരുന്നതിനെ ദൃശ്യങ്ങൾ ഒരു ചാനലിൽ മാത്രം കിട്ടണമെങ്കിൽ ദിവ്യ ആരുടെ കസ്റ്റഡിയിലായിരുന്നു എന്ന് മനസ്സിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.