ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; ബിജെപിക്ക് രാമനെ വിട്ടുകൊടുക്കാന്‍ ഞാൻ തയ്യാറല്ല; വിശദീകരണവുമായി തരൂർ


സോഷ്യൽ മീഡിയയിൽ അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം പങ്കുവെച്ചതില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്തെത്തി . ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായും കോണ്‍ഗ്രസുകാരനായ താന്‍ എന്തിന് ശ്രീരാമനെ ബിജെപിക്ക്വി ട്ടുകൊടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഒരുപക്ഷെ ബിജെപിയുടെ ആഗ്രഹം അതായിരിക്കും. എന്നാല്‍ താന്‍ ബിജെപിക്ക് രാമനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ‘സിയാവര്‍ രാമചന്ദ്ര കീ ജയ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാമ ചിത്രം എംപി പങ്കുവെച്ചത്.
ഇതിനെ തുടർന്ന് കോണ്‍ഗ്രസ് അണികളില്‍ നിന്നുള്‍പ്പെടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശ്രീ രാമനെ പ്രാര്‍ത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. സ്വന്തം രീതിയില്‍ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം. താന്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.