ഞാൻ എന്റെ പാതയില്‍ തന്നെയാണ്; എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല: മഞ്ജു വാര്യര്‍
1 December 2022
മഞ്ജു വാര്യര്‍ സോഷ്യൽ മീഡിയായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രം ഇപ്പോൾ വൈറൽ ആകുകയാണ് . ബാഗ് പാക്കുമായി യാത്രയ്‌ക്കൊരുങ്ങി തികച്ചും കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മഞ്ജുവിനെയാണ് ഇതിൽ കാണാനാവുക.
”ഞാന്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. പക്ഷെ എന്റെ പാതയില്‍ തന്നെയാണ്” എന്നാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് എഴുതിയിരിക്കുന്നത് . അജിത് നായകനായ ‘തുനിവി’ന്റെ തിരക്കിലാണ് മഞ്ജു ഇപ്പോള്‍. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അജിത്തിനൊപ്പവും സഹപ്രവര്‍ത്തകര്‍ക്കൊപ്പം യാത്രകളും മഞ്ജു പോയിരുന്നു.