എനിക്ക് ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമാണ്; പലപ്പോഴും പേടിച്ച് ചന്ദനക്കുറി തൊടാറില്ല: പദ്മജ വേണുഗോപാൽ

single-img
10 March 2024

പേടി കാരണം താൻ ചന്ദനക്കുറി തൊടാറില്ലായിരുന്നുവെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പദ്മജ വേണുഗോപാൽ. ചന്ദനക്കുറി തൊട്ടുകഴിഞ്ഞാൽ പലരും തുറിച്ചുനോക്കിയിരുന്നുവെന്നാണ് പദ്മജ പറയുന്നത്. ‘പലപ്പോഴും പേടിച്ച് ചന്ദനക്കുറി തൊടാറില്ല. എനിക്ക് ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമാണ്. പക്ഷേ അത് തൊട്ടാൽ ഉടൻ അവർ എന്റെ മുഖത്തേക്ക് നോക്കും.

അതിനാൽ ഞാൻ തൊട്ടുകഴിഞ്ഞാൽ വേഗം ഉള്ളിൽപോയി തുടച്ച് പുറത്തേക്ക് വരും എന്നാണ് പദ്മജ പറഞ്ഞത്. എല്ലാ കമ്മ്യൂണിറ്റിയുമായി അടുപ്പമുള്ളയാളാണ് ഞാൻ. എന്റെ വീട്ടിൽ നിൽക്കുന്ന ജോലിക്കാരെല്ലാം വേറെ വേറെ മതത്തിലുള്ളവരാണ്. അവരെയെല്ലാം സ്വന്തം പോലെയാണ് ഞാൻ കൊണ്ടുനടക്കുന്നത് എന്നും പദ്മജ പറഞ്ഞു.

‘ഞാൻ ഏതാനുംനാൾ മുമ്പ് വാരണാസിയിൽ പോയിരുന്നു. അവിടെയെത്തിയപ്പോൾ എല്ലാ മുസ്ലീം കമ്മ്യൂണിറ്റിയും ബി ജെ പിയുടെ കൂടെയാണ്. ഇതുകൊണ്ട് ഞാൻ ഞെട്ടി. ആ സമയം അവർ എന്റെയടുത്തുപറഞ്ഞു, നിങ്ങൾക്ക് കേരളത്തിലൊക്കെയാണ് ബുദ്ധിമുട്ട്. ഇവിടെ ബ്രാഹ്മണരും മുസ്ലീമുകളും ഒറ്റക്കെട്ടാണ്. ഞങ്ങൾക്ക് ശക്തനായ ഭരണാധികാരിയുണ്ട്. ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ലെന്ന്’ – പദ്മജ കൂട്ടിച്ചേർത്തു.