ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി ഞാന്‍ തന്നെ; ഇത്തവണ അഞ്ചുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും: ബ്രിജ്ഭൂഷണ്‍
യുപിയിലെ കൈസര്‍ഗഞ്ജില്‍ ഇക്കുറിയും പാർലമെന്റിലേക്ക് താന്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍. മണ്ഡലത്തില്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി ഞാന്‍ തന്നെയാണ്. പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 99.9 ശതമാനവും താന്‍ തന്നെയായിരിക്കും ഇവിടെ മത്സരിക്കുകയെന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അവസരം കിട്ടിയാല്‍ ഇത്തവണ അഞ്ചുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു.
നേരത്തെ ദേശീയ വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ വലിയ വിവാദത്തിലായ ബിജെപി നേതാവായിരുന്നു ബ്രിജ്ഭൂഷണ്‍. ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.