പോസ്റ്റർ പതിപ്പിച്ചത് ഞാനല്ല; എന്റെ അറിവോ സമ്മതമോ ഉണ്ടെന്ന് തെളിഞ്ഞാൽ പരസ്യമായി മാപ്പു പറയാം: വികെ ശ്രീകണ്ഠൻ

single-img
25 April 2023

വന്ദേ ഭാരത് എക്സ്പ്രസിൽ പോസ്റ്റർ പതിപ്പിച്ചത് താനല്ലെന്ന് വി.കെ ശ്രീകണ്ഠൻ എം പി. ട്രെയിൻ എത്തുമ്പോൾ അഭിവാദ്യം ചെയ്യാനാണ് അവിടെയെത്തിയതെന്നും ഷൊർണൂർ സ്റ്റേഷനിൽ വെച്ച് ആരും പോസ്റ്റർ പതിച്ചിട്ടില്ലെന്നും ഷൊർണൂരിൽ നിന്നും ട്രെയിൻ കടന്ന് പോകുന്ന വിഡിയോ തന്‍റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ കാര്യത്തിൽ തന്‍റെ അറിവോ സമ്മതമോ ഇല്ലെന്നും, അതല്ല, ഉണ്ടെന്ന് തെളിഞ്ഞാൽ പരസ്യമായി മാപ്പു പറയാം എന്നും ശ്രീകണ്ഠൻ പറഞ്ഞു. സ്റ്റേഷനിൽ ആ സമയത്ത് തനിക്കൊപ്പം ആയിരത്തോളം പ്രവർത്തകർ ഉണ്ടായിരുന്നു, വേണമെങ്കിൽ ട്രെയിൻ മുഴുവൻ പോസ്റ്റർ ഒട്ടിക്കാമായിരുന്നു. എന്നാൽ താൻ ചെയ്തിട്ടില്ല.

പൊലീസും ആർ.പി.എഫും അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ മറി കടന്ന് എങ്ങനെ തനിക്ക് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു. മാത്രമല്ല, താൻ വന്ദേഭാരതിന് പോറൽ പോലും ഏൽപ്പിക്കാൻ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.