എല്ലാ നടിമാരെയും പോലെ എനിക്ക് സാധിക്കുമോന്ന് അറിയില്ല; അതാണ് എന്റെ പേടി; ഷംന കാസിം പറയുന്നു

single-img
17 December 2023

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് ഷംന കാസിം. മലയാളത്തിൽ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂർണ എന്ന പേരിലുമാണ് താരം അറിയപ്പെടുന്നത്. ഷംനയുടെ വിവാഹവും കുഞ്ഞിന്റെ ജനനവും എല്ലാം ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഇതാ ഡെലിവറിയ്ക്ക് ശേഷം ആലിയ ഭട്ടിനെ പോലെ മെലിഞ്ഞാൽ എന്താ എന്ന ചോദ്യങ്ങളാണ് താൻ കേൾക്കാറുള്ളതെന്ന് പറയുകയാണ് ഷംന കാസിം.

വ്യവസായത്തിലെ എല്ലാ നടിമാരേയും പോലെ തനിക്കിനി മെലിയാൻ സാധിക്കുമോ എന്ന പേടിയാണ് ഇപ്പോഴുള്ളതെന്നും താരം പറഞ്ഞു. ‘എല്ലാ നടിമാരെയും പോലെ എനിക്ക് സാധിക്കുമോന്ന് അറിയില്ല. അതാണ് തന്റെ പേടി’ ഷംന കാസിം പറഞ്ഞു. ‘വണ്ണം കുറയ്ക്കുന്നതിനെ പറ്റി പലരും സംസാരിക്കുന്നതിനിടയിൽ എന്റെ ഡെലിവറി ഇപ്പോൾ കഴിഞ്ഞതല്ലേ ഉള്ളു എന്ന് ഞാൻ എല്ലാവരോടും പറയാറുണ്ട്.

ആ സമയം അവരൊക്കെ അറിയുന്നത് ആലിയ ഭട്ടിന്റെയും ഡെലിവറി കഴിഞ്ഞതാണ്. അവൾക്ക് മെലിയാൻ പറ്റുമെങ്കിൽ നിനക്ക് മെലിഞ്ഞാൽ എന്താണെന്ന് ചോദിക്കുകയാണ്. പക്ഷെ ഞങ്ങൾ കണ്ണൂരുകാർക്ക് ഏറ്റവും പ്രധാനം ഭക്ഷണമാണ്. കഴിക്കാൻ വേണ്ടി മാത്രം ജനിച്ച ആളുകളാണ് ഞങ്ങൾ. കേരളത്തിലെ ആളുകളുമായി നോർത്ത് ഇന്ത്യയിൽ ജീവിക്കുന്ന ആളുകളെ താരതമ്യം ചെയ്യരുത്. മാത്രമല്ല ഇപ്പോൾ തടി കൂടിയത് കൊണ്ട് വസ്ത്രങ്ങളൊന്നും പാകമാവുന്നില്ല’ ഷംന കാസിം പറഞ്ഞു.