മുല്ലപ്പള്ളി രാമചന്ദ്രൻ അവഗണ നേരിടുന്നോ എന്നറിയില്ല ;പരാതിയുണ്ടെങ്കിൽ പരിഹരിക്കണം: കെ മുരളീധരൻ
കോൺഗ്രസിലെ മുതിർന്ന നേതാവായ മുല്ലപ്പള്ളി രാമചന്ദ്രൻ അവഗണ നേരിടുന്നോ എന്നറിയില്ലെന്ന് കെ മുരളീധരൻ എം പി. നേതാക്കളുടെ പരാതി ഒഴിവാക്കണമെന്നും പരാതിയുണ്ടെങ്കിൽ പരിഹരിക്കണം. ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്നും കെ മുരളീധരൻ പറഞ്ഞു.
സുപ്രീം കോടതിയുടെ ഇലക്ട്രൽ ബോണ്ട് വിധി സ്വാഗതം ചെയ്യുന്നു. ഈ വിധി ബി.ജെ.പിയ്ക്ക് തിരിച്ചടിയായെന്നും മുരളീധരൻ പറഞ്ഞു. ആർ. ജെ.ഡി ഒരു കാരണവുമില്ലാതെ വിട്ടുപോയി. രണ്ട് തവണ നിയമസഭാ സീറ്റിൽ തോറ്റെങ്കിലും ആർ എസ് പി യു ഡി എഫിൽ ഉറച്ച് നിൽക്കുന്നു.
ഇടത് മുന്നണിയിലെ പ്രശ്നം അവർ തന്നെ പരിഹരിക്കട്ടെ. ലീഗ് സീറ്റ് വിഷയം ഹൈക്കമാൻഡിനെ അറിയിച്ചു.നിലവിൽ ഒഴിവ് ഉള്ളത് രണ്ട് സീറ്റാണ്. സീറ്റ് വിഷയത്തിൽ ഒരു കലഹം യു.ഡി.എഫിലുണ്ടാവില്ല. ലീഗ് ആവശ്യം ന്യായമാണ്. ലീഗ് സീറ്റ് വിഷയത്തിൽ തീരുമാനമുണ്ടായാൽ സീറ്റ് വിഭജനം പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.