ഒരു നടനാണെന്ന് എനിക്ക് തന്നെ തോന്നിയത് കിംഗ് ഓഫ് കൊത്തയിൽ അഭിനയിച്ചതിലൂടെ: ഗോകുൽ സുരേഷ്

single-img
22 August 2023

പിതാവ് ഗോപിയുടെ പാത പിന്തുടർന്ന് മലയാള സിനിമയിൽ എത്തിയശേഷം ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ഗോകുൽ സുരേഷ്. ദുൽഖർ നായകനായ ‘കിംഗ് ഓഫ് കൊത്ത’യാണ് ഗോകുലിന്റേതായി ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. ഈ സിനിമയുടെ പ്രൊമോഷനിടെ ഗോകുൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ഒരു നടനാണെന്ന് തനിക്ക് തന്നെ തോന്നിയത് കിംഗ് ഓഫ് കൊത്തയിൽ അഭിനയിച്ചതിലൂടെയാണെന്ന് ഗോകുൽ പറയുന്നു. വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു കിംഗ് ഓഫ് കൊത്തയെന്നും ഇത്രയധികം വലിയൊരു സിനിമയുടെ ഭാഗമാകുന്നത് ഇതാദ്യമായിട്ടാണെന്നും ഗോകുൽ സുരേഷ് പറഞ്ഞു.

ഒരു നടനെന്ന നിലയിൽ തനിക്ക് വില കിട്ടയ സിനിമ കൂടിയാണിത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗോകുൽ സുരേഷ്. ഗോകുൽ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ ‘ ഇത്രയും വലിയൊരു സെറ്റിൽ ഞാനിതുവരെ വർക്ക് ചെയ്തിട്ടില്ല. ഒരു സ്റ്റാർ ലൈക്ക് ട്രീറ്റ്‌മെന്റ് കിട്ടുന്ന രീതിയിൽ ഞാൻ വർക്ക് ചെയ്തിട്ടില്ല. എനിക്ക് ആദ്യമായിട്ട് ഇക്കയുടെ സെറ്റിൽ നിന്നാണ് അങ്ങനെയൊരു സ്റ്റാർ ലൈക്ക് ട്രീറ്റ്‌മെന്റ് കിട്ടുന്നത്.

ഞാൻ ഇത് പറയുമ്പോൾ വെറുതെ പറയുന്നതാണെന്ന് തോന്നാം. പക്ഷെ എനിക്ക് അങ്ങനെ തന്നെയാണ് തോന്നിയത്. എനിക്ക് ഇത്രയും നല്ലൊരു അനുഭവം ഉണ്ടായിട്ടില്ല. ഇനി അടുത്തൊരു സെറ്റിൽ പോകുമ്പോൾ നമ്മൾ എങ്ങനെ അഡജ്റ്റ് ചെയ്യും എന്നാമ് ആലോചിക്കുന്നത്. എനിക്കെന്തോ കുറച്ച് വിലയൊക്കെയുണ്ടെന്ന ഒരു തോന്നൽ ആണ് അവിടെ ചെന്നപ്പോൾ ഉണ്ടായത്. ഞാൻ ഇതിന് മുൻപ് അച്ഛന്റെ കൂടെ വർക്ക് ചെയ്തിരുന്നു. അവിടെ ഞാനൊരു പയ്യനെ പോലെയെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇവിടെ വന്നപ്പോൽ ഞാനൊരു ആക്ടർ ആണെന്ന തോന്നലിൽ ആണ് എല്ലാവരും പെരുമാറിയത്.

ഇക്കതന്നെ എന്നോട് പറയുമായിരുന്നു, നീ നിന്റെ അച്ഛൻ ആരാണെന്ന് ഓർമ്മിച്ച് പെരുമാറടാ എന്ന്. എനിക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഇതൊക്ക മനസിൽ വെച്ച് എൻജോയ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എങ്ങനെ അഭിമുഖമൊക്കെയുള്ളതുകൊണ്ടാണ് ഇതൊക്കെ പറയുന്നത്’ ഗോകുൽ സുരേഷ് പറഞ്ഞു. അതേസമയം കിംഗ് ഓഫ് കൊത്തയിൽ ഒരു പോലീസ് കഥാപാത്രത്തിലാണ് ഗോകുൽ എത്തുന്നത്.