എനിക്ക് കുറച്ചു സംസ്കാരം ഉണ്ട്; എന്നെ ഇനിയും ആരും വേദനിപ്പിക്കാൻ നോക്കണ്ട: പദ്മജ വേണുഗോപാൽ
തനിക്ക് കുറച്ചു സംസ്കാരം ഉണ്ടെന്നും തന്നെ ഇനിയും ആരും വേദനിപ്പിക്കാൻ നോക്കണ്ടെന്നും ബിജെപി നേതാവ് പദ്മജ വേണുഗോപാൽ .തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പദ്മജയുടെ പ്രതികരണം .
കോൺഗ്രസിൽ നിന്ന് ഞാൻ അനുഭവിച്ച അപമാനവും ഇനി എനിക്ക് സഹിക്കേണ്ട കാര്യം ഉണ്ടാവില്ല എന്റെ അച്ഛൻ വളർത്തിയ ആളുകൾ ആണ് തന്നെ വേദനിപ്പിച്ചതെന്നും പദ്മജ പറയുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പറഞ്ഞ കാര്യങ്ങൾ എല്ലാം കേൾക്കുന്നണ്ട് .എന്റെ വിഷമങ്ങൾ ഞാൻ പറയുമ്പോൾ അത് കേൾക്കാൻ തയാത്തവർക്ക് എന്നെ കുറ്റം പറയാൻ അവകാശമില്ല .കുറ്റം പറഞ്ഞാലും അത് പ്രശ്നമല്ല .എന്റെ ചേട്ടൻ കുറ്റം പറയുമ്പോൾ അത് എന്റെ രക്തമാണെന്ന് എനിക്കറിയാം .അത് കൊണ്ട് ഞാൻ ഒന്നും പറയില്ല .
എന്നെ നന്നായി അറിയുന്ന ആളുകൾ എന്നെ ഒന്നും പറയുന്നില്ല എന്നത് ഞാൻ ശ്രദ്ദിച്ചു .പിന്നെ കുറെ ആളുകൾ സംസ്കാര ശൂന്യമായി പ്രതികരിച്ചു. അതിനു ഞാൻ പ്രതികരിക്കില്ല .എനിക്ക് കുറച്ചു സംസ്കാരം ഉണ്ട് .എന്നെ ഇനിയും ആര് വേദനിപ്പിക്കാൻ നോക്കണ്ട .കോൺഗ്രസിൽ നിന്ന് ഞാൻ അനുഭവിച്ച അപമാനവും ഇനി എനിക്ക് സഹിക്കേണ്ട കാര്യം ഉണ്ടാവില്ല എന്റെ അച്ഛൻ വളർത്തിയ ആളുകൾ ആണ് എന്നെ വേദനിപ്പിച്ചത് .
എന്റെ അച്ഛൻ അവസാന കാലത്തു എത്ര മാത്രം ഒറ്റപ്പെടലും വിഷമവും സഹിച്ചത് കണ്ട ആളാണ് ഞാൻ .മരിച്ചിട്ടു 14 കൊല്ലമാകുന്നു .ഗവണ്മെന്റ് തന്ന സ്ഥലത്തു ഒരു കല്ല് വെക്കാൻ പോലും വെക്കാൻ പാർട്ടി തയ്യാറായില്ല. ഒരു നേതാവ് പറഞ്ഞത് ഒരു സഹായവും ചെയ്യാൻ താല്പര്യമില്ല എന്നായിരുന്നു .നന്ദി കെട്ട ഇവരുടെ കൂട്ടത്തിൽ ഇരിക്കേണ്ട എന്ന തീരുമാനത്തിൽ അന്ന് എത്തിയതാണ്