മലയാള സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെയും വേദനയോടെയും ഞാൻ സമ്മതിക്കുന്നു: രാജമൗലി

single-img
13 March 2024

ഗിരീഷ് എ. ഡിയുടെ സംവിധാനത്തിൽ എത്തിയ ‘പ്രേമലു’ എന്ന സിനിമ നല്ല പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ബോക്സ്ഓഫീസ് കളക്ഷനായി 100 കോടിയാണ് ചിത്രം ഇതേവരെ നേടിയത്. ഈ സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകൻ എസ്. എസ് രാജമൗലിയുടെ മകൻ എസ്. എസ് കാർത്തികേയ ആയിരുന്നു സ്വന്തമാക്കിയിരുന്നത്.

ഈ മാസം 8 നായിരുന്നു ചിത്രത്തിന്റെ തെലുങ്ക് റിലീസ്. അവിടെയും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ പ്രേമലുവിനെ പ്രശംസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാജമൗലി. മലയാള സിനിമ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്നത് താൻ അസൂയയോടെയാണ് നോക്കികാണുന്നത് എന്നാണ് രാജമൗലി പറഞ്ഞത്.