ആവേശം എന്ന സിനിമയിലാണ് ഞാൻ ആദ്യമായി ഇടി കാണുന്നത്: കനി കുസൃതി
സിനിമകളിൽ നിറയുന്ന വയലൻസിനെ കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത നടി കനി കുസൃതി. സിനിമകളിലെ വയലൻസ് തനിക്ക് കണ്ടുകൊണ്ടിരിക്കാൻ കഴിയില്ലെന്നും . ആവേശം എന്ന സിനിമയിലാണ്ഞാതാൻ ആദ്യമായി ഇടി കാണുന്നതെന്നും കനി കുസൃതി പറയുന്നു.
“ സിനിമകളിൽ കൊലപാതകം കാണിക്കുന്നത് എനിക്ക് ഇപ്പോഴും ഒട്ടും ഓക്കെയല്ല. സിനിമയിലെ വയലൻസും ആരെയെങ്കിലും കൊല്ലുന്നതുമൊന്നും കാണാൻ എനിക്ക് ഓക്കെയല്ല. ഒരു പ്രേക്ഷക എന്ന നിലയ്ക്ക് ഞാൻ പലപ്പോഴും അതെല്ലാം കാണാതിരിക്കാനേ ശ്രമിക്കുകയുള്ളൂ. എന്നാൽ എത്രയോ പേർ ഒരാളെ കൊല്ലുന്നത് കുഴപ്പമില്ലാതെ കാണുന്നു. അത് ഒട്ടും ഓക്കെ അല്ലാത്ത പ്രേക്ഷകയാണ് ഞാൻ. പക്ഷെ ലോകത്തൊക്കെ എത്രയോ പേർ കാണിക്കുന്നുണ്ട്.
റേപ്പ് സീനൊക്കെ വിഷ്വലി കാണിക്കുന്നതൊന്നും എനിക്ക് പറ്റില്ല. എന്നാൽ കുറെ പേർ അത് കാണുന്നുണ്ട്. അതൊന്നും കാണാൻ എന്റെ മനസിപ്പോഴും പാകപ്പെട്ടിട്ടില്ല . ഇടി പോലും കാണാൻ പറ്റില്ല. എനിക്ക് തോന്നുന്നത് ആവേശം എന്ന സിനിമയിലാണ് ഞാൻ ആദ്യമായി ഇടി കാണുന്നത്. കാരണം ഇന്ന് വരെ ഞാനൊരു പടത്തിലും ഇടി കണ്ടിട്ടില്ല. ഇടി വരുമ്പോൾ ഞാൻ കണ്ണ് പൊത്തി ചെവി പൊത്തി ഇരിക്കും. വീട്ടിൽ ആണെങ്കിൽ ഞാൻ പുറത്തേക്ക് ഇറങ്ങി ഓടുമായിരുന്നു.
കാരണം എനിക്കത് കാണാനുള്ള ഒരു മനശക്തി ഉണ്ടായിട്ടില്ല. എല്ലാ കാര്യത്തിലും മനശക്തി ആളുകൾക്ക് ഉണ്ടാവണം എന്നില്ലല്ലോ. ഒട്ടും ഉൾകൊള്ളാൻ കഴിയാത്ത കാര്യങ്ങൾ കാണുമ്പോൾ അത് നമ്മളെ നന്നായി ബാധിക്കാം. അങ്ങനെയൊരു സമൂഹമാണല്ലോ ഇവിടെയുള്ളത്.” എന്നാണ് സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്.