തമിഴിൽ സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്; നായികയാകാനുള്ള ഓഫർ വേണ്ടെന്നുവെച്ചു: മീനാക്ഷി

single-img
16 August 2024

തമിഴ് സിനിമയിൽ നിന്നും വന്ന നായികയായി അഭിനയിക്കാനുള്ള അവസരങ്ങൾ പലതും വേണ്ടെന്ന് വച്ചുവെന്ന് നടി മീനാക്ഷി അനൂപ്. ഇപ്പോൾ ഉള്ളതുപോലെ കുറച്ച് കാലം കൂടി ബാലതാരമായി തന്നെ അഭിനയിക്കാനാണ് ലക്ഷ്യം എന്നാണ് മീനാക്ഷി അഭിമുഖത്തിൽ പറയുന്നത്.

”തമിഴിൽ സിനിമകൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇതിനോടകം ചില ഓഫറുകൾ വന്നെങ്കിലും അവയൊന്നും ചെയ്തില്ല. എല്ലാം തന്നെ നായിക വേഷമായിരുന്നു. നായികയായി ഇപ്പോഴേ അഭിനയിച്ചാൽ പിന്നെ, കുട്ടിയായിരിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അത് ഉപേക്ഷിച്ചു.

ഇനിയും കുറച്ചുനാൾ കൂടി ഇങ്ങനെ കുഞ്ഞായിട്ടിരിക്കണം എന്നുണ്ട്. സിനിമയിൽ ഹീറോയിൻ ആകണം എന്ന നിർബന്ധമൊന്നുമില്ല. എക്‌സ്പിരിമെന്റൽ കഥാപാത്രങ്ങൾ അവതരിപ്പിക്കണം എന്നുണ്ട്. പിന്നെ പ്രിയൻ അങ്കിൾ പറഞ്ഞിട്ടുണ്ട്, എന്നെ ആദ്യമായി നായികയായി കാസ്റ്റ് ചെയ്യുന്നത് അങ്കിൾ ആയിരിക്കുമെന്ന്” എന്നാണ് മീനാക്ഷി പറഞ്ഞത് .