ഹരികൃഷ്ണന്‍സിലെ നായിക മീരയായി ആദ്യം വിളിച്ചിരുന്നത് എന്നെ; മീന പറയുന്നു

single-img
3 August 2023

ഫാസിലിന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍- മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ ഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ഈ സിനിമയിൽ ബോളിവുഡ് താരം ജൂഹി ചൗളയ്ക്ക് പകരം ആദ്യം മീരയായി തെരഞ്ഞെടുത്തത് നടി മീനയെ ആയിരുന്നു. പക്ഷെ അപ്പോൾ മറ്റ് സിനിമകളുടെ തിരക്കായതിനാല്‍ താരത്തിന് അതിന് സാധിച്ചില്ല.

നായകന്മാർ രണ്ട് പേര്‍ക്കുമായി ഒറ്റ നായികയായി വരാന്‍ മീനക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ മറ്റ് സിനിമകളുടെ തിരക്കിനാല്‍ അത് ചെയ്യാന്‍ കഴിയാഞ്ഞതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് പിന്നീട് മീന തന്നെ പറഞ്ഞിട്ടുണ്ട്. അതേപോലെ തന്നെ, കമൽ ഹാസൻ നായകനായ തേവര്‍മകനില്‍ നായികാ കഥാപാത്രമായ പഞ്ചവര്‍ണമാവാനും രജനീകാന്തിന്റെ പടയപ്പയിലെ വില്ലത്തിയായ നീലാമ്പരിയാവാനും മീനയെ വിളിച്ചിരുന്നു.

മീനയുടെ വാക്കുകൾ ഇങ്ങിനെ: ‘രജനീകാന്ത് ചിത്രം പടയപ്പയിലെ രമ്യ കൃഷ്ണന്റെ റോള്‍ ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നോട് ആ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. അത്രയും നാള്‍ രജിനി സാറിന്റെ പെയറായി ഒരുപാട് സിനിമകള്‍ ചെയ്തിട്ട് ഇങ്ങനെയൊരു നെഗറ്റീവ് റോള്‍ വന്നാല്‍ എനിക്ക് ചേരില്ല എന്ന് തോന്നി.

അതുകൊണ്ടുതന്നെ ഇത് ശരിയാവില്ല എന്ന് അമ്മ പറഞ്ഞു. അത് ശരിയെന്ന് ഞാനും പറഞ്ഞു. എന്നാൽ, ഒരു നടിയെന്ന നിലയില്‍ ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്. ആ കഥാപാത്രം എനിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു. ഹിറ്റായിക്കോട്ടെ, അല്ലാതിരിക്കട്ടെ, അത് വേറെ കാര്യമാണ്. ആ സിനിമ വലിയ ഹിറ്റായതുകൊണ്ടോ, രമ്യക്ക് നല്ല പേര് കിട്ടിയതുകൊണ്ടോ പറയുന്നതല്ല, ഒരു നടിയെന്ന നിലയില്‍ എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വ്യത്യസ്തമായ കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു,’ മീന പറഞ്ഞു.