ഇന്നലെ വരെ ബിജെപിയെ എതിര്‍ത്ത ഷെട്ടാര്‍ ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി: ഡികെ ശിവകുമാർ
ബിജെപി കൈവിട്ടപ്പോൾ രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും കുത്തുകയാണ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍ ചെയ്തതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. കഴിഞ്ഞ ദിവസം ഷെട്ടാര്‍ ബിജെപിയിലേക്ക് തിരിച്ച് പോയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
ഇന്നലെ വരെ bijepi മുന്നോട്ടുവെക്കുന്ന ആശയങ്ങളെ എതിര്‍ത്തയാളായായിരുന്നു ഷെട്ടാര്‍. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ബി.ജെ.പി കൈവിട്ടപ്പോള്‍, കര്‍ണാടകയില്‍ തന്റെ രാഷ്ട്രീയ കരിയര്‍ വീണ്ടും രൂപപ്പെടുത്തിയത് കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ഇന്നലെയും കൂടി പറഞ്ഞതാണ്.
അതേപോലെ തന്നെ അയോധ്യയിലെ രാമക്ഷേത്രം വെച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. എത്രപെട്ടെന്നാണ് അവരുമായി കൂടിക്കാഴ്ച പാര്‍ട്ടി മാറിയതെന്നും ശിവകുമാര്‍ ചോദിച്ചു. നിലവിൽ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കത്തതിനെ തുടര്‍ന്ന് ബിജെപി വിട്ട് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് പാർട്ടി ഹുബ്ലി -ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നേരത്തെ സീറ്റു നല്‍കിയിട്ടും തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഷെട്ടാര്‍ ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ട് അദേഹം വീണ്ടും ബിജെപിയില്‍ ചേര്‍ന്നത്. . ഒരുവര്‍ഷത്തിന് ശേഷമാണ് ഷെട്ടാര്‍ ബിജെപിയില്‍ തിരിച്ചെത്തിയത്.