രാമക്ഷേത്ര ചടങ്ങിൽ ആരൊക്കെ പങ്കെടുത്താലും ഇല്ലെങ്കിലും ഞാൻ തീർച്ചയായും പോകും: ഹർഭജൻ സിംഗ്


ഈ മാസം 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിൽ എന്തുവന്നലും താൻ പങ്കെടുക്കുമെന്ന് മുൻ ക്രിക്കറ്റ് താരവും ആം ആദ്മി എംപിയുമായ ഹർഭജൻ സിംഗ്. തന്റെ തീരുമാനം വ്യക്തിപരമാണെന്നും താൻ രാമക്ഷേത്രത്തിൽ പോകുന്നതുകൊണ്ട് ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നും ഹർഭജൻ പറഞ്ഞു.
‘പ്രതിഷ്ഠ ദിന ചടങ്ങിൽ ആരൊക്കെ പങ്കെടുത്താലും ഇല്ലെങ്കിലും, കോൺഗ്രസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും, മറ്റ് പാർട്ടികൾ വന്നാലും വന്നില്ലെങ്കിലും, ഞാൻ തീർച്ചയായും പോകും. ഒരു ദൈവവിശ്വാസി എന്ന നിലയിലുള്ള എൻ്റെ വ്യക്തിപരമായ തീരുമാനമാണിത്. ഈ സമയത്ത് ക്ഷേത്രം നിർമ്മിക്കുന്നത് നമ്മുടെ ഭാഗ്യമാണ്, നമ്മൾ എല്ലാവരും ഇവിടെ വന്ന് ശ്രീരാമന്റെ അനുഗ്രഹം വാങ്ങണം.
രാമനിൽ നിന്ന് അനുഗ്രഹം വാങ്ങാൻ ഞാൻ തീർച്ചയായും രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകും’- ഹർഭജൻ പറഞ്ഞു. അതേസമയം രാമക്ഷേത്ര ഉദ്ഘാടനം ഭൂരിഭാഗം പ്രതിപക്ഷ പാർട്ടികളും ബഹിഷ്കരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.