തിരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് വേണ്ടി ജീവൻ കൊടുത്തും പ്രവർത്തിക്കും; ഉറപ്പുമായി പ്രിയങ്ക ഗാന്ധി
5 November 2024
ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ വായനാടിനായി ജീവൻ കൊടുത്തും പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. താൻ രാഹുൽ ഗാന്ധിയുടെ വഴിയേ പോരാട്ടം തുടരുമെന്നും എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി മലയാളത്തിലെ ഒരു വാർത്താ ചാനലിനോട് സംസാരിക്കവെ പറഞ്ഞു.
കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാനാകും മുൻതൂക്കമെന്നും പ്രിയങ്ക വ്യക്തമാക്കി. മണ്ഡലത്തിലെ കാർഷിക മേഖലയിലെ വികസനത്തിന് ഊന്നൽ, വിപണിയിൽ കർഷകർക്ക് അവസരം ലഭ്യമാക്കൽ, വിനോദ സഞ്ചാരമേഖലയുടെ വികസനം എന്നിവയെല്ലാമാണ് വയനാടിനെ ശക്തിപ്പെടുത്താനുള്ള മാർഗ്ഗമായി പരിഗണിക്കുന്നത്.
ഇതിലെല്ലാം രാഹുൽ ഗാന്ധിയുടെ വഴിയേ താൻ പോരാട്ടം തുടരുമെന്നും എല്ലാ പ്രശ്നങ്ങളിലും പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.