ഇരിങ്ങാലക്കുട നഗരസഭ ശുചിത്വ മിഷൻ അംബാസിഡർ; പദവി രാജിവച്ച് ഇടവേള ബാബു

single-img
29 August 2024

തൃശൂർ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവിയിൽ നിന്നും രാജിവച്ച് ഇടവേള ബാബു. അദ്ദേഹത്തിനെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി വന്ന സാഹചര്യത്തിൽ പദവിയിൽ നിന്ന് നീക്കണമെന്ന് പരാതി വന്നിരുന്നു.

ഒരു പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട്ട് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണ് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വൈകുന്നേരം ഇടവേള ബാബു പദവിയിൽ നിന്ന് സ്വയം ഒഴിവായ കാര്യം നഗരസഭയെ അറിയിക്കുന്നത് .

അതേസമയം, നടിയുടെ പരാതിയിൽ നടൻ ഇടവേള ബാബുവിനെതിരേ കേസെടുത്തിരുന്നു. താരസംഘടനായ അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട് നടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.